ഇക്വഡോര്‍ ജയില്‍ കലാപത്തില്‍ മരണം 116 ആയി : ജയിലുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ക്വിറ്റോ : ഇക്വഡോര്‍ ജയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ ജയിലുകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഗ്വായാക്വില്‍ പ്രവിശ്യയിലുള്ള ജയിലിലെ തടവുകാരാണ് തോക്കും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേരുടെ തല അറുത്തെടുത്ത നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്നാണ് വിവരം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പോലീസിനും സൈന്യത്തിനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഗില്ലിര്‍മോ ലാസ്‌റ്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലിലെ ക്രമസമാധാന നില പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംഘര്‍ഷത്തില്‍ 80തോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം.

Exit mobile version