പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചു; അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം പിഴയും വിധിച്ച് കോടതി

2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവ് പ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കനത്ത ശിക്ഷ വിധിച്ചത്.

2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവ് പ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്. വളരെ നേരത്തേ തന്നെ ഈ പെണ്‍കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്.

also read: സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി രാവിലെ നടക്കാനിറങ്ങാം, സുരക്ഷയൊരുക്കി പോലീസ് ഉണ്ട് കൂടെ

അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികളും കുട്ടിയുടെ അധ്യാപകരും ചേര്‍ന്നാണ് വിവരം പോലീസില്‍ അറിയിച്ചത്. പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെണ്‍കുട്ടി ഇരയായതായി കണ്ടെത്തിയിരുന്നു.

Exit mobile version