പറയാതെ മനസ് വായിക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍, മാതാപിതാക്കളെ കാണാനാവാതെ ആറു വര്‍ഷത്തെ പഠനം; കൂട്ടുകാര്‍ ഒരുക്കിയ സ്‌നേഹസമ്മാനം കണ്ട് കണ്ണുനിറഞ്ഞ് വിദ്യാര്‍ത്ഥി; വൈറലായി വീഡിയോ

ബെര്‍ലിന്‍: 6 വര്‍ഷമായി രക്ഷിതാക്കളില്‍ നിന്ന് അകന്ന് ജര്‍മനിയില്‍ പഠിക്കുകയായിരുന്നു ഈ യെമന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി. രക്ഷിതാക്കളെ കാണണം എന്ന അതിയായ മോഹം സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉളളിലൊതുക്കാനെ ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് സാധിച്ചിരുന്നുളളു.

തന്റെ സങ്കടം സുഹൃത്തുക്കളായിട്ട് പോലും ഇയാള്‍ പങ്കുവെച്ചിരുന്നില്ല. പറയാതെ തന്നെ നമ്മുടെ മനസ് വായിക്കുന്നവരാണല്ലോ കൂട്ടുകാര്‍. ഈ കൂട്ടുകാരും അത് കണ്ടെത്തി. അങ്ങനെ ഇയാളുടെ പിറന്നാളിന് ആറുവര്‍ഷമായി ആഗ്രഹിച്ച കാര്യം സുഹൃത്തുക്കള്‍ സാധിപ്പിച്ചുകൊടുത്ത്.

മാതാപിതാക്കളെ ക്ലാസില്‍വെച്ച് കണ്ടപ്പോള്‍ ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Exit mobile version