കുപ്പി വെള്ളത്തിന് 3000 രൂപ, ചോറിന് 7000 രൂപ: അഫ്ഗാനിസ്താനില്‍ അവശ്യസാധനങ്ങള്‍ക്ക് തീവില

കാബൂള്‍: താലിബാന്‍ കൈയ്യേറിയ അഫ്ഗാനിസ്താനിലെ ജനങ്ങളുടേത് ദുരിത ജീവിതമെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ഥി പലായനങ്ങള്‍ തുടരുന്നതിനിടെ അഫ്ഗാനില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനയ്‌ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂള്‍ എയര്‍പ്പോര്‍ട്ടിന് പുറത്ത് ഒരു കുപ്പി വെള്ളത്തിന് നാല്‍പ്പതു ഡോളര്‍ വിലയെന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട വീഡിയോയില്‍ പ്രദേശവാസി പറയുന്നത്. ഏകദേശം മൂവായിരം രൂപയോളം വരുമിത്. ഒരു പ്ലേറ്റ് ചോറിന് നൂറു ഡോളറാണ് വില (ഏകദേശം ഏഴായിരത്തോളം രൂപ). എന്നാല്‍ ഇതു തന്നെയും ഡോളറില്‍ പണം നല്‍കിയാലെ ലഭിക്കൂവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരട്ട ചാവേര്‍ സ്ഫോടനത്തിന് ശേഷവും കാബുള്‍ വിമാത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമെന്നാണ് യുകെയും സ്പെയിനും നേരത്തേ തന്നെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ നൂറു കണക്കിന് അമേരിക്കക്കാര്‍ ഇനിയും അഫ്ഗാനില്‍ ബാക്കിയാണ്. മാത്രമല്ല എയര്‍പ്പോര്‍ട്ട് ഗെയിറ്റിന് പുറത്ത് രാജ്യം വിടാന്‍ കാത്തുനില്‍ക്കുന്നത് ആയിരക്കണക്കിന് വരുന്ന അഫ്ഗാന്‍ ജനങ്ങളാണ്.

Exit mobile version