കരയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന വാഹനം ചൈനയ്ക്ക് സ്വന്തം; മാഗ്ലേവ് തീവണ്ടി പറപറക്കുക മണിക്കൂറിൽ 600 കി.മി വേഗത്തിൽ

ബീജിങ്: കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനം ഇനി ചൈനയ്ക്ക് സ്വന്തം. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ ഓടുന്ന മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുതകാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്.

വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻമുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു പാത നിലവിലുണ്ട്.

Exit mobile version