ന്യൂഡല്‍ഹി: ഇന്ത്യാ പാക് സംഘര്‍ഷം രൂഷമാക്കരുതെന്നും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകുകയുള്ളു. പ്രശ്‌ന പരിഹാരത്തിനായി ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ചൈന സന്നദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.