അമിതവേഗത്തില്‍ അഞ്ചുപേരുടെ ജീവനെടുത്തു ,ശേഷം കാറിനുള്ളില്‍ പാട്ടും ഡാന്‍സും: യുവാവ് അറസ്റ്റില്‍

Car accident | Bignewslive

ബെയ്ജിങ് : അമിതവേഗത്തില്‍ അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം പാട്ടും ഡന്‍സുമായി കാറോടിച്ചയാള്‍ അറസ്റ്റില്‍.ലിയു എന്ന മുപ്പത്തൊന്നുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൈനയില്‍ ഡാലിയാനിലെ ഡോങ്ഷാന്‍ ജില്ലയില്‍ മെയ് 22ന് രാവിലെ 11നാണ് സംഭവം. കറുത്ത കാറില്‍ അമിതവേഗത്തിലെത്തിയ ഇയാള്‍ റോഡ് മുറിച്ചു കടന്ന അഞ്ച് പേരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരില്‍ നാല് പേരും സംഭവസ്ഥലത്തതും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.

ആളുകളെ ഇടിച്ചിട്ട ശേഷവും മുന്നോട്ട് കുതിച്ച കാര്‍ ഒരു ലോറിയിലിടിച്ചാണ് നിന്നത്. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് നൃത്തം ചെയ്യുകയായിരുന്നു യുവാവ് എന്നാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ പരിക്കേറ്റ മറ്റ് അഞ്ച് പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version