ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് തടവ് ശിക്ഷ: വിവാദ ഉത്തരവ് പിന്‍വലിച്ച് ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിന്‍വലിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ന്റെ തീരുമാനത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതാണ് പിന്‍വലിച്ചത്.

ഐ.പി.എല്ലില്‍ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഉള്‍പ്പടെ മത്സരം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഗവണ്‍മെന്റിന്റെ വിവാദ തീരുമാനം.ഏകദേശം 9,000 ഓസ്ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version