സാമൂഹിക അകലം പാലിക്കാതെ പിറന്നാള്‍ ആഘോഷം: 1.75 ലക്ഷം രൂപ പിഴ അടച്ച് നോര്‍വേ പ്രധാനമന്ത്രി

ഒസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തിയതിന് നോര്‍വേ പ്രധാനമന്ത്രിയ്ക്ക് പിഴ. കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 1.75 ലക്ഷം രൂപയാണ് പ്രധാനമന്ത്രി എര്‍ണ സോല്‍ബെര്‍ഗില്‍ പിഴയായി ഒടുക്കിയത്.

കോവിഡ് 19 പ്രോട്ടോക്കോള്‍ ആയ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പ്രധാനമന്ത്രിക്ക് പോലീസ് പിഴ ചുമത്തിയത്. തന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി കുടുംബത്തിന്റെ ഒരു ഒത്തുചേരല്‍ നടത്തിയിരുന്നു. ഇതിനാണ് പോലീസ് പിഴ ചുമത്തിയത്.

ലോകം കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലൂടെ കടന്നു പോകുന്നതിനിടെയാണ്
എര്‍ണ സോല്‍ബെര്‍ഗിലിന്റെ പിറന്നാളാഘോഷം. എന്നാല്‍, സാധാരണക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കാറ്റില്‍ പറത്തുകയാണ്. കേരളത്തിലും ഇന്ത്യയിലും അതിഭീകരമാം വിധം കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

Exit mobile version