‘മീ ടൂ’വിന് ഒരു വയസ്; ചരിത്രത്താളിലൂടെ…

ലോസ്അഞ്ചല്‍സ്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിട്ട ലൈംഗിക ചൂഷണം തുറന്ന് പറയാനായി ആരംഭിച്ച മീ ടൂ ക്യാംപെയിനിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് ഹോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് മീ ടൂ എന്ന ഹാഷ് ടാഗോടു കൂടിയ ലൈംഗിക ചൂഷണ വെളിപ്പെടുത്തലുമായി നടി അലിസ്സ മിലാനോ രംഗത്തെത്തിയത്.

2006ല്‍ സോഷ്യല്‍ ആക്റ്റിവിസ്റ്റും കമ്മ്യൂണിറ്റി ഓര്‍ഗനൈസറുമായ തരാന ബ്യൂര്‍ക്കെയാണ് ‘മീ ടൂ’ എന്ന പദപ്രയോഗം മൈ സ്പെയ്സ് നെറ്റ് വര്‍ക്കില്‍ പരിചയപ്പെടുത്തിയത്. ‘സഹാനുഭൂതിയിലൂടെ ശാക്തീകരണം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ‘മീ ടൂ’ എന്ന ശൈലി ‘മൈ സ്പെയ്സ്’ എന്ന സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചത്.

എന്നാല്‍ 2017ലാണ് ഇതിന് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീ ടൂ ചര്‍ച്ചാ വിഷയമായി. എംജെ അക്ബര്‍, നാനാ പടേക്കര്‍ എന്നിങ്ങനെ നിരവധി ആളുകളുകള്‍ക്കെതിരെ മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഇന്ത്യയില്‍ സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു.

Exit mobile version