‘ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നെന്ന് അറിയാം, ഇതെന്റെ അവസാന പോസറ്റാണ്’; വീഡിയോ പങ്കുവച്ച് പ്രമുഖ ടിക് ടോക് താരം ആത്മഹത്യ ചെയ്തു

പ്രമുഖ ടിക് ടോക് താരം ‘ഡീ’ എന്നറിയപ്പെടുന്ന ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവസാനമായി കുറിപ്പിട്ടാണ് പതിനെട്ടുകാരിയായ ഡീ ആത്മഹത്യ ചെയ്തത്.

‘ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്’ എന്നായിരുന്നു പോസ്റ്റ്. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്. ‘

ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയാണ്. ഡീയുടെ മരണം മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. ഏറെ നാളുകളായി കടുത്ത വിഷാദരോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്. മകളുടെ മരണത്തില്‍ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലെന്ന് ഡീയുടെ പിതാവ് റഹീം അല്ല പറയുന്നു.


‘അവള്‍ സ്വന്തം പ്രശ്‌നങ്ങളും ആത്മഹത്യാ ചിന്തയെ കുറിച്ചും എന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’. മകളുടെ മരണത്തിന് ശേഷം പിതാവ് പറയുന്നു. മകളില്ലാത്ത വീട്ടിലേക്ക് വരുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. താന്‍ വീട്ടിലേക്ക് എത്തുമ്പോള്‍ അവള്‍ കാത്തിരിക്കുമായിരുന്നു. അവള്‍ക്ക് ഇത്രയേറെ പ്രശ്‌നങ്ങളുള്ളതായി അറിയില്ലായിരുന്നു.

തന്നെ ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അവള്‍ സന്തോഷത്തില്‍ തുള്ളിച്ചാടുന്നത് കാണാമായിരുന്നു. ഇപ്പോള്‍ മകളെ മാലാഖമാര്‍ക്കൊപ്പം യാത്രയയക്കേണ്ടി വന്നിരിക്കുന്നു. അച്ഛന്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. റഹീം അല്ല പറയുന്നു.

ടിക് ടോക്കില്‍ Bxbygirlldee എന്ന പേരിലാണ് ഡീ അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഡീയ്ക്ക് ഉള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്യൂട്ടി ഷോപ്പും ഡീ നടത്തിയിരുന്നു. 112,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഡീയെ ഫോളോ ചെയ്യുന്നത്.


bxbygirldee എന്ന പേരില്‍ യൂട്യൂബ് ചാനലിലും സജീവമായിരുന്നു ഡീ. വ്‌ളോഗുകളും വൈറല്‍ ചലഞ്ചുകളുമായി യൂട്യൂബിലും സജീവമായിരുന്നു. ഡീയുടെ അപ്രതീക്ഷിതമായ മരണത്തില്‍ ആരാധകരും ഞെട്ടലിലാണ്. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാം പേജിലും ആരാധകര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version