കൊവിഡിനേക്കാള്‍ ശരവേഗത്തില്‍ പടര്‍ന്ന് പക്ഷിപ്പനി; ജപ്പാനില്‍ കൊന്നൊടുക്കിയത് 30 ലക്ഷം വളര്‍ത്തുപക്ഷികളെ! ഏഷ്യയിലും യൂറോപ്പിലും രോഗം

Bird Flu | Bignewslive

ടോക്കിയോ: കൊവിഡ് മഹാമാരിയേക്കാള്‍ ശരവേഗത്തില്‍ പടര്‍ന്ന് പിടിക്കുകയാണ് പക്ഷിപ്പനി. ഏഷ്യയിലും യൂറോപ്പിലും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ജപ്പാനില്‍ ഇതുവരെ 30 ലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയിരിക്കുന്നത്. രോഗം സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഇതുവരെ ആറ് സംസ്ഥാനങ്ങളിലാണ് രോഗം കണ്ടെത്തിയത്. പക്ഷിപ്പനി പടര്‍ന്ന് പി
ടിക്കുന്ന സാഹചര്യത്തില്‍, അതീവജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്.

രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയില്‍ 20000ത്തോളംപക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്നു. ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്.

Exit mobile version