ഭര്‍ത്താവിന് സ്‌നേഹമുണ്ടോ എന്ന് പരീക്ഷണം! പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി കളിച്ച നാടകം പൊളിച്ചടുക്കി പോലീസ്!

സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്, ബന്ധുവിന്റെ സഹായത്തോടെ മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി

ബീജിംഗ്: ഭര്‍ത്താവിന് സ്‌നേഹമുണ്ടോ എന്ന് പരീക്ഷിക്കാന്‍ ഒരു യുവതി ചെയ്ത നാടകം ഇങ്ങനെ. ചൈനയിലാണ് പോലീസുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി യുവതി നാടകം പരീക്ഷിച്ചത്.

സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്, ബന്ധുവിന്റെ സഹായത്തോടെ മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പതിനൊന്നു വയസുകാരനായ കുട്ടി സ്‌കൂളില്‍ പോയി ഇതുവരെയും തിരികെ എത്തിയില്ലെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്.

കേസ് ഗൗരവമായി എടുത്ത പോലീസ് ഇതില്‍ ശക്തമായ അന്വേഷണമാണ് ആരംഭിച്ചത്. പോലീസുദ്യോഗസ്ഥര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്രമല്ല ദേശീയ തലത്തില്‍ ചര്‍ച്ചക്കിടയാക്കിയ ഈ സംഭവത്തില്‍, കുട്ടിയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ 72,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍ ഈ സമയമത്രയും ഒരു ബന്ധുവിന്റെ വീട്ടില്‍ കഴിയുകയായിരുന്നു ഈ കുട്ടി. ഏകദേശം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവില്‍, കുട്ടിയെ അവസാനം കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് കേസിന്റെ ആധികാരികത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടായത്. പോലീസ് സ്റ്റേഷനില്‍ വരുന്നതിനു മുമ്പ് ഒരു കാറില്‍ പോയി കാത്തു നില്‍ക്കുവാന്‍ അമ്മ കുട്ടിയോട് പറയുന്നതായിരുന്നു ഈ ദൃശ്യങ്ങളിലുള്ളത്.

തുടര്‍ന്ന് ഈ കാറിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ എത്തുകയും കൂടുതല്‍ അന്വേഷണത്തില്‍ ഇവിടെയുള്ള ഒരു വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ പോലീസുകാര്‍ക്ക് ഈ സ്ത്രീ നല്‍കിയ മറുപടിയാണ് ഏവരെയും കുഴക്കിയത്.

അടുത്തിടെ ഭര്‍ത്താവുമായി താന്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹത്തിന് തങ്ങളോടുള്ള സ്‌നേഹം അറിയാനാണ് ഇത്തരമൊരു വ്യാജ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്ത സൃഷ്ടിച്ചതെന്നും ഇവര്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ആളുകളെയും വിഡ്ഢികളാക്കിയ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. അതേസമയം, ചീന്‍ എന്ന് പേരുള്ള 33 കാരിക്കെതിരെ, അറിഞ്ഞുകൊണ്ട് വ്യാജപ്രചരണം നടത്തിയതിന് കേസ് എടുക്കുമെന്ന്, യൂക്വിങ്ങ് പോലീസ് വ്യക്തമാക്കി.

Exit mobile version