കോവിഡിനെതിരെ വിജയമെന്ന് പറഞ്ഞ ഫൈസർ വാക്‌സിൻ കുത്തിവെച്ചതിന് പിന്നാലെ നഴ്‌സ് കുഴഞ്ഞുവീണു; വീഡിയോ

COVID VACCINE | World News

വാഷിങ്ടൺ: കോവിഡ് പ്രതിരോധിക്കാൻ സാധിക്കുമെന്നും യുഎസ്എയും യുകെയും അവകാശപ്പെട്ട ഫൈസർ വാക്‌സിൻ കുത്തിവെച്ചതിന് പിന്നാലെ നഴ്‌സ് ബേധരഹിതയായി വീണു. വാക്‌സിൻ എടിത്തതിന് ശേഷം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് ടിഫാനി ഡോവർ എന്ന നഴ്‌സ് ബോധരഹിതയായത്.

യുഎസിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലെ നഴ്‌സാണ് ടിഫാനി. തനിക്ക് തല കറങ്ങുന്നെന്ന് പറഞ്ഞ ടിഫാനി തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീഴുകയായിരുന്നു. ‘എന്റെ എല്ലാ സഹപ്രവർത്തകർക്കും, വാക്‌സിൻ ലഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ കോവിഡ് യൂണിറ്റിലാണ്, അതിനാൽ, നിങ്ങൾക്കറിയാമോ, എന്റെ ടീമിന് ആദ്യ അവസരങ്ങൾ ലഭിക്കും’ വാക്‌സിൻ എടുത്ത ശേഷം ടിഫാനി മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തിൽ വാർത്തസമ്മേളനം തുടരുന്നതിനിടെയാണ് നഴ്‌സ് തലകറങ്ങി വീണത്. തനിക്ക് വേദന അനുഭവപ്പെടുമ്പോൾ താൻ തളർന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഒരു വേദന വരുന്നതായി അനുഭവപ്പെട്ടു. പെട്ടെന്നെനിക്ക് അൽപ്പം വ്യത്യസ്തത തോന്നി, പക്ഷേ ഇപ്പോൾ എനിക്ക് സുഖം തോന്നുന്നു, എന്റെ കൈയിലെ വേദന ഇല്ലാതായി എന്നാണ് പിന്നീട് ടിഫാനി പറഞ്ഞത്. എല്ലാ വാക്‌സിനെടുത്ത മിക്കവാറും ആളുകൾക്ക് ഇതുപോലെ ബോധരഹിതരാകുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ ഉത്കണ്ഠയോ ആണ് ഇതിന്റെ കാരണമെന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

Exit mobile version