കോവിഡ് വാക്‌സിൻ സ്വീകരിക്കാം; രണ്ട് മാസം മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധർ

vaccine | world news

മോസ്‌കോ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയാകുന്നവരും വാക്‌സിൻ സ്വീകരിക്കുന്നവരും രണ്ട് മാസത്തേക്ക് പൂർണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്പുട്‌നിക് 5 വാക്‌സിൻ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് റിപ്പോർട്ട് ചെയ്തത്.

റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. ശരീരത്തിൽ വാക്‌സിൻ പ്രവർത്തിക്കുന്നതുവരെ ജനങ്ങൾ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദേശങ്ങളും മുൻകരുതലുകളും പുറപ്പെടുവിച്ചതിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ഇത്തരത്തിൽ കർശ്ശനമായ ആരോഗ്യപരിപാലനം 42 ദിവസം തുടരണമെന്നും അദ്ദേഹം പുറത്തിറക്കിയ ആരോഗ്യ മുന്നറിയിപ്പിൽ പറയുന്നു. വാക്‌സിനെടുത്തു കഴിഞ്ഞാൽ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കണം, മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എന്നാൽ മദ്യപാനത്തിന്റെ കാര്യത്തിലുള്ള നിയന്ത്രണം ലോകത്ത് തന്നെ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന റഷ്യൻ പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 ഓഗസ്റ്റിലാണ് രജിസ്റ്റർ ചെയ്തത്.

Exit mobile version