മറഡോണ ബലാത്സംഗ കുറ്റവാളിയെന്ന് വനിതാ താരം; മൗനാചരണത്തിനെതിരെ ഗ്രൗണ്ടില്‍ നിലത്ത് തിരിഞ്ഞ് ഇരുന്ന് പ്രതിഷേധം, പിന്നാലെ വധഭീഷണി

Female footballer | Bignewslive

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച വനിതാ താരത്തിന് വധഭീഷണി. സ്പാനിഷ് വനിതാ ഫുട്ബോള്‍ താരമായ പൗല ഡപെനയാണ് മൗനാചരണത്തിനെതിരെ ഗ്രൗണ്ടില്‍ നിലത്ത് തിരിഞ്ഞ് ഇരുന്ന് പ്രതിഷേധിച്ചത്. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാന്‍ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.

ഒരു ഫുട്‌ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മൗനാചരണം നടത്തിയപ്പോള്‍ അതേ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. വിയാജെസ് ഇന്റെരിയാസ്- ഡിപോര്‍ടീവോ അബന്‍ക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. പ്രതിഷേധം അറിയിച്ചതിന് പിന്നാലെ വധഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.

ഡപെനയുടെ വാക്കുകള്‍ ഇങ്ങനെ;

ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തില്‍ ഒട്ടും പുലര്‍ത്താത്ത അയാള്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവര്‍ക്കായി ഒരു മിനിട്ട് മൗനമാചരിക്കാന്‍ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആര്‍ക്കും തോന്നുന്നില്ല. എന്നാല്‍ പീഡിപ്പിച്ച ആള്‍ക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കുന്നില്ല.

Exit mobile version