റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍; ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ ഇന്ത്യയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അതേസമയം കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 ന്റെ ഉല്‍പാദനത്തിനായി പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയുമുണ്ട്. ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാനുളള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഓഗസ്റ്റിലാണ് റഷ്യ പ്രഖ്യാപിക്കുന്നത്. വലിയ അളവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇടക്കാല പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദവും ഉന്നയിച്ചിരുന്നു.

വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക്ക് എന്നിവയും മോഡേണയും തങ്ങളുടെ വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം റഷ്യ നടത്തുന്ന പരീക്ഷണങ്ങളില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version