തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; ഒട്ടേറെ മരണം, സുനാമി

ഏതന്‍സ്: തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങള്‍ തകര്‍ന്നു വീണു. തുര്‍ക്കിയില്‍ സുനായി ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലയില്‍ ഭൂകമ്പത്തിന് പിന്നാലെ കടല്‍ കരയിലേക്ക് ഇരച്ചു കയറിയത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. നാല് പേര്‍ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങള്‍ തകര്‍ന്നുവെന്നുമാണ് വിവരം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version