നടിയോ, പ്രധാനമന്ത്രിയോ വ്യത്യാസമില്ലാതെ സോഷ്യല്‍മീഡിയ; വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിക്ക് നേരെ സൈബര്‍ ആക്രമണം

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിലും മറ്റും സോഷ്യല്‍മീഡിയയില്‍ സ്ഥിരം ഇരകളാകുന്നത് മറ്റാരുമല്ല, സ്ത്രീകള്‍ തന്നെയാണ്. നടിയെന്നോ സാധാരണ സ്ത്രീയെന്നോ വ്യത്യാസമില്ലാതെയാണ് സോഷ്യല്‍മീഡിയയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇത്തവണ ഇരയായിരിക്കുന്നത് പ്രധാനമന്ത്രിയാണ്. അമ്പരക്കേണ്ട, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്‍ ആണ് സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

കഴുത്തിന് അല്‍പം ഇറക്കം കൂടിയ ബ്ലേസര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതാണ് സന്നാ മരിന്‍ ഇരയാകാന്‍ കാരണമായത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷന്‍ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവര്‍ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താര്‍ന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് ഒരു കൂട്ടം സദാചാര വാദികളെ പ്രകോപിപ്പിച്ചത്.

സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്. സന്നയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നിങ്ങനെ പോകുന്നു വിമര്‍ശന ശരങ്ങള്‍. അതേസമയം, പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് കൂട്ടരും രംഗത്തെത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന.

Exit mobile version