‘കൂട്ടത്തിലെ സുന്ദരികളായ സ്ത്രീകളെയും ആണ്‍കുട്ടികളെയും ഞാന്‍ ഉമ്മ വെക്കും, കൂടുതല്‍ ശക്തനും’ പ്രചരണത്തില്‍ ആവേശത്തോടെ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് ബാധിതനായതിന് പിന്നാലെ ഇലക്ഷനിലെ പ്രചാരണ പരിപാടിയില്‍ മുഴുകി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ ജോ ബിഡനെ നേരിടാന്‍ 22 ദിവസം ബാക്കി നില്‍ക്കെ താന്‍ നല്ല ആരോഗ്യത്തിലാണെന്ന് ട്രംപ് പറയുന്നു. തിങ്കളാഴ്ച ഒര്‍ലാന്‍ഡോയ്ക്കടുത്തുള്ള സാന്‍ഫോര്‍ഡിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം ട്രംപും ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗം പേരു മാസ്‌ക് പോലും ധരിച്ചിരുന്നില്ല.

‘ഞാന്‍ ആ രോഗത്തിലൂടെ കടന്നു പോയി. ഇപ്പോള്‍ അവര്‍ പറയുന്നു ഞാന്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചു. ഞാന്‍ വളരെ ശക്തനായ പോലെ തോന്നുന്നു. കാണികളിലെ എല്ലാവരെയും ഞാന്‍ ഉമ്മ വെക്കും. കൂട്ടത്തിലെ സുന്ദരികളായ സ്ത്രീകളെയും ആണ്‍കുട്ടികളെയും ഞാന്‍ ഉമ്മ വെക്കും.’ ട്രംപ് പറയുന്നു.

Exit mobile version