സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണും

സ്റ്റോക്ക്‌ഹോം: 2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണും അവാര്‍ഡിന് അര്‍ഹരായി. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍മാരാണ് പോള്‍ ആര്‍. മില്‍ഗ്രാമും റോബര്‍ട്ട് ബി. വില്‍സനും

‘ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള 2020 ലെ സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം പോള്‍ ആര്‍. മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണിനും നല്‍കുന്നു. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം, ‘ നൊബേല്‍ പുരസ്‌കാര സമിതി ട്വിറ്റ് ചെയ്തു.

ലേലരീതികളില്‍ ഇരുവരും നടത്തിയ പഠനങ്ങളും പരിഷ്‌ക്കാരങ്ങളും ചരക്ക് , സേവനമേഖലകളില്‍ ഏറെ മാറ്റമുണ്ടാക്കിയെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. റേഡിയോ ഫ്രീക്വന്‍സി വില്‍പനയില്‍ ഇവര്‍ കൊണ്ടുവന്ന രീതി ആഗോള തലത്തില്‍ ഏറെ ഗുണം ചെയ്‌തെന്നും സമിതി ചൂണ്ടിക്കാട്ടി.

Exit mobile version