കൊവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറിന് ക്ഷതം, തലച്ചോറില്‍ നിന്നുള്ള സ്വവം മൂക്കിലൂടെ പുറത്തു വന്നു; പിഴവ് സംഭവിച്ചത് ന്യൂയോര്‍ക്കില്‍

അല്‍ബനി: കൊവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറില്‍ നിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. ന്യൂയോര്‍ക്കിലാണ് അമ്പരപ്പിക്കുന്ന സംഭവം. നാല്‍പതിക്കാരിയുടെ തലച്ചോറിനാണ് ക്ഷതമേറ്റ് സ്രവം മൂക്കിലൂടെ വന്നത്.

അണുബാധ മൂലം സ്ത്രീയുടെ നില ഗുരുതരാവസ്ഥയിലായി. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു. സ്വാബ് ശേഖരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് ഒരു മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായില്‍നിന്നു സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വാബ് ശേഖരിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാല്‍ഷ് പറഞ്ഞു. സ്വാബ് ശേഖരിക്കുന്നവര്‍ക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്വാബ് ശേഖരിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version