ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തു; ഒരു രൂപ പോലും വേണ്ട, ഈ വീട് വിട്ടുതരാൻ കഴിയില്ലെന്ന് വയോധിക, ഒടുവിൽ ഷോപ്പിംഗ് മാൾ വന്നത് വീടിന് ചുറ്റും!

ഏഴ് കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് അറിയിച്ചിട്ടും ഇഷ്ടത്തോടെ പണിതുയർത്തിയ സ്വപ്‌നഭവനം വിട്ടുനൽകാൻ തയ്യാറാകാതെ വയോധിക. യുഎസിലെ സിയാറ്റിലിലാണ് കോടിക്കണക്കിന് രൂപ നിഷേധിച്ച് തന്റെ ഇഷ്ടഭവനത്തിൽ താമസം തുടർന്നത്. ഒടുവിൽ ഷോപ്പിംഗ് മാൾ വന്നതാകട്ടെ ഈ വയോധികയുടെ വീടിന് ചുറ്റും. ഇപ്പോൾ ചിത്രങ്ങൾ വൈറലാവുകയാണ്. ഒരുപാട് ആരാധകരെ സൃഷ്ടിച്ച ‘അപ്പ്’ എന്ന ഡിസ്‌നിയുടെ ചലച്ചിത്രത്തിൽ കാണിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.

ചങ്ങനാശ്ശേരിയിൽ മകളെ യാത്രയാക്കാനെത്തിയ അച്ഛൻ തീവണ്ടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു; അപകടം കണ്ട് ചാടിയിറങ്ങിയ മകൾക്ക് ഗുരുതര പരിക്ക്

2006ൽ നടന്ന അക്കഥ;

വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും എഡിത്ത് മെയ്സ്ഫീൽഡ് എന്ന സ്ത്രീ തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. 2006ൽ ഈ സംഭവം നടക്കുമ്പോൾ എഡിത്ത് മെയ്സ്ഫീൽഡിന് 84 വയസ്സായിരുന്നു പ്രായം.

സ്വന്തം വീട്ടിൽ നിന്ന് മാറില്ലെന്ന് ഉറച്ച തീരുമാനമെടുത്ത എഡിത്ത് തന്റെ വീട് വാങ്ങാൻ വന്ന നിർമ്മാതാക്കളുടെ കൈയ്യിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം ആണ് നിരസിച്ചത്. എഡിത്ത 1952ൽ 3,750 ഡോളറിനാണ് ആ വീട് വാങ്ങിയത്.

അവിടെ അമ്മയായ ആലീസിനൊപ്പമാണ് എഡിത്ത് താമസിച്ചിരുന്നത്. ഇപ്പോൾ 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ വീടിന് ചുറ്റുമാണ് മാൾ പണിത്തത്. മാളിന്റെ ഒത്തനടുവിലുള്ള ഈ വീട് ഏവരുടെയും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്.

Exit mobile version