ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് 22 മരണം

ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് 22 മരണം. ഉക്രൈനിലെ കീവില്‍ സൈനിക വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥരും സൈനിക വിദ്യാര്‍ത്ഥികളും ഏഴ് വിമാന ക്രൂ അംഗങ്ങളും അടക്കം 28 പേരാണ് ഉണ്ടായിരുന്നത്.

ലാന്‍ഡിംഗിനിടയിലാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കുണ്ട്. നാല് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.

ആന്റനോവ്-20 വിഭാഗത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനാപകടം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഗ്രെയാഷ്ചെന്‍കോ എഎഫ്പിയോട് പ്രതികരിച്ചത്.

Exit mobile version