ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു; നിത്യാനന്ദയുടെ കൈലാസരാജ്യം സന്ദര്‍ശിക്കുമെന്ന് നടി മീര മിഥുന്‍

ഇന്ത്യ വിട്ട ആള്‍ദൈവം നിത്യാനന്ദ സ്വന്തമായി രാജ്യമുണ്ടാക്കിയതും ബാങ്ക് തുടങ്ങിയതുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൈലാസം എന്ന് പേരിട്ടിരിക്കുന്ന തന്റെ രാജ്യത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ എന്ന പേരിലാണ് നിത്യാനന്ദ ബാങ്ക് തുടങ്ങിയത്.

ഇതിന് പിന്നാലെ സ്വന്തം കറന്‍സിയും പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് നടി മീര മിഥുന്‍. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും നടി അറിയിച്ചു.

ട്വിറ്ററിലൂടെയാണ് മീര ഇക്കാര്യം അറിയിച്ചത്. ‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹം തോന്നുന്നു. സ്‌നേഹം മാത്രം നിത്യാനന്ദ ജീ.’മീര കുറിച്ചു.

ആള്‍ ദൈവമെന്ന് അറിയപ്പെടുന്ന നിത്യാനന്ദയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്പും നടി സമൂഹമാധ്യമങ്ങളിലൂടെ നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് എത്തിയിട്ടുണ്ട്.

Exit mobile version