കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 2.25 കോടി കടന്നു, മരണം 7.89 ലക്ഷം, ഏറ്റവും കൂടുതല്‍ രോഗികള്‍ യുഎസില്‍

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.25 കോടി കടന്നു. വൈറസ് ബാധമൂലം ഇതുവരെ 7.89 ലക്ഷത്തിലധികം പേരാണ് മരിച്ചത്. അതേസമയം വിവിധ ലോകരാജ്യങ്ങളില്‍ പ്രതിദിന കൊവിഡ് രോഗവര്‍ധനയില്‍ കുറവുണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 70,000 ത്തോളം ഉണ്ടായിരുന്ന യുഎസില്‍ ഇപ്പോള്‍ 42,000 മായി കുറഞ്ഞു. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍
കൊവിഡ് രോഗികള്‍ ഉള്ളതും യുഎസിലാണ്. യുഎസിലം വൈറസ് ബാധിതരുടെ എണ്ണം 56.98 ലക്ഷം ആണ്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു.

വൈറസ് വ്യാപനം രൂക്ഷമായിരുന്ന റഷ്യയില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം 5000 മാത്രമാണ്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വെറും 17 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ആയിരക്കണക്കിന് കൊവിഡ് രോഗികളുണ്ടായിരുന്ന ഇറ്റലിയില്‍ കഴിഞ്ഞ ദിവസം വെറും 600 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തില്‍ കുറവുണ്ട്.

അതേസമയം ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗവര്‍ധന ഇപ്പോള്‍ ഇന്ത്യയിലാണ്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധനവ് ഇന്നും 60000 മുകളില്‍ എത്തുമെന്നാണ് സൂചന.

Exit mobile version