കൊവിഡ് 19: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കടന്നു, പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കടന്നു. ഇതുവരെ ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്.

പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി 60000ത്തിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ 35000ത്തിലധികം പേര്‍ക്കാണ് ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്. ബ്രസീലില്‍ ഓരോ ദിവസവും ഇരുപത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം ബ്രസീലും, മെക്‌സിക്കോയിലും അഞ്ചൂറിന് മുകളിലാണ് ഓരോ ദിവസവും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version