ലോകമെമ്പാടും സന്തോഷത്തിന്റെ തരംഗം, ഹിന്ദുക്കൾക്ക് ചരിത്ര നിമിഷം; ഇത് സംതൃപ്തി തരുന്ന ദിവസം: രാമക്ഷേത്ര ഭൂമി പൂജയെ പിന്തുണച്ച് പാകിസ്താൻ ക്രിക്കറ്റർ

ഇസ്ലാമാബാദ്: അയോധ്യയിലെ രാമക്ഷേത്രം ‘രാം ലല്ല’ നിർമ്മാണത്തിനായി ബുധനാഴ്ച നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ലോകമെമ്പാടും സന്തോഷത്തിന്റെ തരംഗമുണ്ടെന്നാണ് കനേരിയ കുറിച്ചത്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്നും പാക് താരം കൂട്ടിച്ചേർത്തു.

”ഭഗവാൻ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണ്.’ ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം കനേരിയ ട്വിറ്ററിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിനമാണെന്ന് മറ്റൊരു ട്വീറ്റിൽ കുറിച്ച താരം ഭഗവാൻ ശ്രീരാമൻ തങ്ങളുടെ ആരാധന മൂർത്തിയാണെന്നും കൂട്ടിച്ചേർത്തു.വന

ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്ര നിർമാണത്തിന് ഔപചാരിക തുടക്കം കുറിച്ചത്ു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമർപ്പിച്ചാണ് ശിലാന്യാസം നടത്തിയത്.

Exit mobile version