ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 61 പേര്‍ക്ക്, ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. പുതുതായി 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട ചെയ്ത പുതിയ കൊവിഡ് കേസുകളില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. ബാക്കി നാല് പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏപ്രില്‍ മാസത്തിന് ശേഷം ചൈനയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഏപ്രില്‍ 14ന് ചൈനയില്‍ 89 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 57 പ്രാദേശിക സമ്പര്‍ക്ക കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നാണെന്നാണ് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചത്. ജൂലൈ മധ്യത്തില്‍ ഇവിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം വടക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയാഉന്നിങില്‍ പതിനാല് പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവിശ്യയായ ജിലിനില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version