2021 വരെ കാത്തിരിക്കേണ്ട; ഡിസംബറോടെ കൊവിഡ് വാക്‌സിൻ പുറത്തിറക്കും; പ്രഖ്യാപനവുമായി ചൈന

ബീജിംഗ്: കൊവിഡ് വാക്‌സിൻ ഈ വർഷത്തോടെ തന്നെ പുറത്തിറക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ചൈന. 2021ഓടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച വാക്‌സിൻ ഈ വർഷം അവസാനത്തോടെ തന്നെ തയ്യാറാക്കാനാകുമെന്നാണ് ചൈനീസ് നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പായ സിനോഫാം അറിയിക്കുന്നത്.

സിനോഫാമിന്റെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നാണ് സൂചന. മനുഷ്യശരീരത്തിൽ വാക്‌സിൻ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടം മൂന്നുമാസം കൊണ്ട് തീർന്നേക്കുമെന്നാണ് സിനോഫാം ചെയർമാൻ ലിയു ജിഗ്ഷനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈന നാഷണൽ ബയോടെക്ക് ഗ്രൂപ്പിന്റെ സിനോഫാം യൂണിറ്റാണ് രണ്ട് കൊവിഡ് വാക്‌സിനുകൾ വികസിപ്പിക്കുന്നതിൽ പരീക്ഷണം നടത്തുന്നത്.

Exit mobile version