ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്; വൈറസ് ബാധിതരുടെ എണ്ണം 1.41 കോടി ആയി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. വൈറസ് ബാധിതരുടെ എണ്ണം 1.41 കോടി ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.

ലോകത്ത് വൈറസ് ബാധമൂലം ഇതുവരെ 5,98,446 പേരാണ് മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 67,000 പേര്‍ക്കാണ്. 785 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1029 പേരാണ് മരിച്ചത്. 31,000ത്തിലധികം പേര്‍ക്കാണ് പുുതതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നിരിക്കുകയാണ്. കാല്‍ലക്ഷത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടാല്‍ വരാനിരിക്കുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

Exit mobile version