ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം; 25 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ബീജിംഗ്: ചൈനയില്‍ വെള്ളപ്പൊക്കം. മൂന്നരക്കോടിയോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വെള്ളപ്പൊക്കത്തില്‍ 141 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ചൈനയിലെ ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. 25 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 28,000 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. യാങ്ട്സെ അടക്കമുള്ള പ്രധാന നദികളിലെല്ലാം അപകട നിലക്കും മുകളിലാണ് ജല നിരപ്പ് ഇപ്പോള്‍. സുരക്ഷയുറപ്പിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് പ്രസിഡന്റ് ഷീ ജിന്‍പിങ് ജനങ്ങളോട് പറഞ്ഞത്.

Exit mobile version