സിനിമയെ വെല്ലും പ്രണയാഭ്യര്‍ത്ഥന..! ഒടുക്കം പണികൊടുത്തത് പെണ്‍കുട്ടിയുടെ കൈയ്യില്‍ അണിയാനിരുന്ന മോതിരം

ന്യൂയോര്‍ക്ക്: സ്വന്തം പ്രണയം തുറന്ന് പറയുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണ്. നേരത്തോടടുക്കും തോറും ടെന്‍ഷന്‍ വിറയല്‍. അങ്ങനെ വിവാഹാഭ്യര്‍ത്ഥ നടത്താന്‍ പോയ ഒരു മഹാന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്

പെണ്‍കുട്ടിയുടെ വിരലില്‍ അണിയിക്കാന്‍ കൈയ്യില്‍ കരുതിയ മോതിരം താഴെ കളഞ്ഞു നഷ്ടപ്പെടുത്തി ഹതഭാഗ്യനായ ഈ യുവാവ്. പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് സംഭവം.

സിനിമാ സ്റ്റൈലില്‍ ആളുകളുടെ മുമ്പില്‍ വച്ച് മുട്ടിന്‍ മേല്‍ നിന്ന് അദ്ദേഹം വിവാഹാഭ്യര്‍ത്ഥന നടത്തി.എന്നാല്‍ പെണ്‍കുട്ടി സമ്മതവും മൂളി. അതിനു ശേഷം അദ്ദേഹം പെണ്‍ സുഹൃത്തിന്റെ വിരലില്‍ മോതിരം അണിയിക്കുവാനൊരുങ്ങിയപ്പോഴാണ് അത് സംഭവിച്ചത്. മോതിരെ കൈയില്‍ നിന്നും വഴുതി വീണ് നഷ്ടപ്പെട്ടു. നിലത്തുള്ള ഗ്രില്ലില്‍ കൂടി മോതിരം താഴേക്കു വീണു. അത് തിരികെ എടുക്കുവാനായി അദ്ദേഹം നിലത്ത് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

പിന്നീട് ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥര്‍ മോതിരെ തിരികെ എടുക്കുകയായിരുന്നു. മാത്രമല്ല ഈ മോതിരം അവര്‍ക്ക് തിരികെ നല്‍കുമെന്നും അറിയിച്ചു.

Exit mobile version