കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു, മരണസംഖ്യ 512900 കടന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഇതിനോടകം 1,0559000 കടന്നു. മരണസംഖ്യ 512900 കടന്നു. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമാണ് രോഗം അതിതീവ്രമായി പടരുന്നത്.

അമേരിക്കയില്‍ പുതുതായി 37,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27,27,061 ആയി ഉയര്‍ന്നു. 639 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1,30,106 ആയി ഉയര്‍ന്നു.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ മുപ്പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14,08,485 ആയി ഉയര്‍ന്നു. 1200ലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 59,656 ആയി ഉയര്‍ന്നു.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടന്‍- 3,12,654, സ്‌പെയിന്‍- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാന്‍- 227,662. റഷ്യയില്‍ വൈറസ് ബാധമൂലം 9320 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 43,730 പേരും സ്‌പെയിനില്‍ 28,355 പേരുമാണ് മരിച്ചത്.

അതേസമയം മെക്‌സിക്കോയിലും പാക്കിസ്താനിലും തുര്‍ക്കിയിലും വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരിക്കുകയാണ്. മെക്‌സിക്കോയില്‍ 2,20,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാകിസ്താനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Exit mobile version