കൊവിഡ് 19; ലോകത്തിന് ഇതുവരെ നഷ്ടമായത് നാല് ലക്ഷത്തിലധികം ജീവനുകള്‍, അമേരിക്കയില്‍ മാത്രം മരിച്ചത് 1.21ലക്ഷം പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇതുവരെ 4,62,519 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്ത് ഇതുവരെ 87.58 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ആഗോളതലത്തില്‍ ഇതുവരെ 4,625,445 പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ മാത്രം ഇതുവരെ 2,297,190 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 1.21ലക്ഷം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ലധികം പേരാണ് മരിച്ചത്.

അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത് ബ്രസീലിനെയാണ്. ഇതുവരെ 10.38ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 49,090 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. റഷ്യയില്‍ 5.69 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7,841 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version