ചൈനയില്‍ പുതുതായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; ബെയ്ജിങ്ങിലെ പതിനൊന്ന് റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകള്‍ അടച്ചിട്ടു

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെയ്ജിങ്ങിലെ പതിനൊന്ന് റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്.

തെക്കന്‍ ബെയ്ജിങ്ങിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത്. ഇവിടുത്തെ സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ഏഴ് കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും അധികൃതര്‍ അടച്ചിട്ടു.

Exit mobile version