കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷം ആയി

വാഷിംങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷം ആയി. ഇതുവരെ 56,81,655 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,52,156 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. ഇതുവരെ 24,30,517 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. 28.99 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്

അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 19,049 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17.25ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 774 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

അതേ സമയം ബ്രസീലിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ ഇതുവരെ 2,83,339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27,117 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ബ്രിട്ടനില്‍ 2,65,227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37,048 പേരാണ് ഇവിടെ മരിച്ചത്.

Exit mobile version