മൈക്കില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന് ഫ്‌ളോറിഡ; മരിച്ചവരുടെ എണ്ണം 11 ആയി

ഫ്‌ളോറിഡയിലും സമീപ സ്ഥലങ്ങളിലുമായി കനത്ത നാശമാണ് കാറ്റ് വിതച്ചത്

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മൈക്കില്‍
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഫ്‌ളോറിഡയിലും സമീപ സ്ഥലങ്ങളിലുമായി കനത്ത നാശമാണ് കാറ്റ് വിതച്ചത്. കാറ്റിന് പിന്നാലെയെത്തിയ പേമാരിയില്‍ വെള്ളത്തിനടിയിലായ പല സ്ഥലങ്ങളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഫ്‌ളോറിഡ തീരത്ത് ആഞ്ഞടിച്ചത്. കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയ കാറ്റ് കനത്ത നാശമാണ് വിതച്ചത്.

കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരെ താല്‍ക്കാലിക കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒമ്പതര ലക്ഷം കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധവും നഷ്ടമായി. മരങ്ങള്‍ കടപുഴകി വീണതോടെ പലസ്ഥലങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു. റെഡ്‌ക്രോസിന്റേയും രക്ഷാപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഫ്‌ളോറിഡ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.

Exit mobile version