ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42.50 ലക്ഷം കവിഞ്ഞു; മരണസംഖ്യ 2.87 ലക്ഷം കവിഞ്ഞു, അമേരിക്കയില്‍ മാത്രം മരിച്ചത് 81,724 പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42.50 ലക്ഷം കവിഞ്ഞു. വൈറസ് ബാധമൂലം ഇതുവരെ 287332 പേരാണ് മരിച്ചത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. ഇതുവരെ 81,724 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. എന്നാല്‍ രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

ബ്രിട്ടനില്‍ വൈറസ് ബാധമൂലം ഇതുവരെ 32000ത്തിലധികം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. സ്‌പെയിനില്‍ മരണസംഖ്യ 26000 കവിഞ്ഞു.

അതേസമയം റഷ്യയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version