വൈറ്റ്ഹൗസിന് ആശങ്ക; കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസിനെ ആശങ്കപ്പെടുത്തി കൊവിഡ് ഭീഷണി. കൊവിഡ് പോസീറ്റീവ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. ഡോ. ആന്റണി ഫൗസി, ഡോ. റോബർട്ട് റേഡ്ഫീൽഡ്, സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റൈനിൽ പോയത്.

പരിശോധനയിൽ കൊവിഡ് 19 നെഗറ്റീവ് റിസൽട്ട് ആണ് കാണിച്ചതെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് ഡോ.ആന്റണി ഫൗസി പ്രതികരിച്ചു. വീട്ടിലിരുന്ന് ജോലി തുടരാനാണ് പദ്ധതിയെന്നും ആവശ്യമെങ്കിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് വൈറ്റ് ഹൗസിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് സ്റ്റീഫൻ ഹാൻ ക്വാറന്റൈനിലേക്ക് പോയത്. ഫുഡ് ആൻഡ് ഡ്രഗ്‌സ് വിഭാഗമാണ് അദ്ദേഹത്തിന് കൊവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയത്.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കെയ്ത്തി മില്ലറുമായാണ് ഹാനിന് സമ്പർക്കം ഉണ്ടായതെന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version