കൊവിഡ് മരണം; ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍, മരണസംഖ്യ മുപ്പതിനായിരത്തിലേക്ക്

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍. ബ്രിട്ടനിലെ മരണസംഖ്യ മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ വൈറസ് ബാധമൂലം 29427 പേര്‍ മരിച്ചെന്നാണ് യുകെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് വ്യക്തമാക്കിയത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം ബ്രിട്ടനിലായി.

ഇതുവരെ 196,243 പേര്‍ക്കാണ് യുകെയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരിച്ചത്. 2,13,013 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 2,58,295 പേരാണ് മരിച്ചത്. വൈറസ് ബാധമൂലം യുഎസില്‍ മാത്രം മരിച്ചത് 72,271 പേരാണ്. 12,37,633 പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version