കടുത്ത പനിക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യം, മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു, 16കാരിയുടെ മരണവാര്‍ത്ത കേട്ട് തകര്‍ന്ന് ഉറ്റവരും സുഹൃത്തുക്കളും

ലൂട്ടന്‍ : പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് യുകെയില്‍ ദാരുണാന്ത്യം. ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബ് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. കയലക്ക് ബുധനാഴ്ച മുതല്‍ പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകളുണ്ടായിരുന്നു.

പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് ആംബുലന്‍സ് സേവനം തേടിയിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്തും മുന്‍പ് കുഴഞ്ഞു വീണു മരിച്ചു.

also read: മാളികപ്പുറത്തിന്റെ അന്‍പതാം ദിനാഘോഷം: നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ സഹായം

അതേസമയം കയലയുടെ മാതാപിതാക്കളും സഹോദരനും പനിയെ തുടര്‍ന്ന് അസ്വസ്ഥത കാരണം ചികിത്സയില്‍ കഴിയുകയാണ്. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കള്‍. മാതാവ്: വൈഷ്ണവി. സഹോദരന്‍: നൈതന്‍. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.

also read: വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, അയല്‍വാസികള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതി മൃതദേഹം, പ്രതി പിടിയില്‍

പത്തനംതിട്ട സ്വദേശിയും ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ജിജി മാത്യൂസ് (56) ജനുവരി 27 ന് ലൂട്ടനില്‍ മരണപ്പെട്ടിരുന്നു. ജിജിയുടെ ആകസ്മിക മരണത്തിന്റെ നൊമ്പരം മാറും മുന്‍പാണ് ലൂട്ടന്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി കയല ജേക്കബിന്റെ മരണം.

Exit mobile version