കൊറോണയില്‍ വിറങ്ങലിച്ച് ലോകം, മരണം 2.51 ലക്ഷം കവിഞ്ഞു, 3582000ലധികം പേര്‍ക്ക് വൈറസ് ബാധ

വാഷിങ്ടണ്‍: ലോകം ഒന്നടങ്കം കൊറോണയില്‍ വിറങ്ങലിച്ച് കഴിയുകയാണ്. പടര്‍ന്നുപിടിച്ച് കൊറോണ ഇതിനോടകം കവര്‍ന്നെടുത്തത് 2.51 ലക്ഷം ജീവനുകളാണ്. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്.

ഒമ്പത് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ കൊറോണയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12.13 ലക്ഷമായി. 69,921പേരാണ് ഇതുവരെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടത്. റഷ്യയിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കൊറോണ സ്ഥിരീകരിച്ചത്. 9,623 പേര്ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1,24,054 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ മരിച്ചത്. ഇതോടെ റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി. റഷ്യയിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് മോസ്‌കോയിലാണ്. 62,658 പേരിലാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മോസ്‌കോയില്‍ ഒറ്റ ദിവസം കൊണ്ട് 5358 പുതിയ കേസുകളാണുണ്ടായത്.

സ്‌പെയിനില്‍ 2.48ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 25,428 പേര്‍ ഇതിനോടകം മരിച്ചു. ഇറ്റലിയില്‍ 2.12 ലക്ഷം പേര്‍ക്ക്‌ രോഗ ബാധ സ്ഥിരീകരിക്കുകയും 299,079 പേര്‍ മരിക്കുകയും ചെയ്തു. 1.69ലക്ഷം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിച്ചത്. മരണം 25,201 ആയി.

മറ്റ് രാജ്യങ്ങള്‍, രോഗബാധിതരുടെ എണ്ണം, മരിച്ചവര്‍

യുകെ 1.91ലക്ഷം / 28,734
ജര്‍മ്മനി 1.66 ലക്ഷം / 6,993
റഷ്യ 1.45 ലക്ഷം / 1,356
തുര്‍ക്കി 1.28 ലക്ഷം / 3461
ബ്രസീല്‍ 1.08ലക്ഷം / 7,343
ഇറാന്‍ 98,647/ 6,277
ബെല്‍കൊജിയം 50,267 / 7924
കാനഡ 60,772 / 3,854
ചൈന 82,881 / 4,633
ഇന്ത്യ 46,437 / 1,566

Exit mobile version