സുഖമില്ലാത്ത പൂച്ചകുഞ്ഞിനെ കടിച്ച് പിടിച്ച് ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച; ചികിത്സ നൽകി ജീവനക്കാർ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇസ്താൻബുൾ: അസുഖം വന്ന പൂച്ചകുഞ്ഞിനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലേക്ക് കടിച്ച് എത്തിച്ച് ഒരു അമ്മപ്പൂച്ച. ആയിരക്കണക്കിന് പൂച്ചകൾ തെരുവിലെ സ്ഥിരം കാഴ്ചയായ ഇസ്താംബുളിലാണ് സംഭവം. ഇവിടെ തെരുവിലെ ഒരു പൂച്ചയാണ് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. പൂച്ചക്കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരിലൊരാൾ പങ്കുവെച്ചതോടെ സംബവം ലോകമെമ്പാടും വൈറലാവുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച പൂച്ചക്കുഞ്ഞിന് ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ വേണ്ട പരിചരണം നൽകിയതും സോഷ്യൽമീഡിയയുടെ മനംകവരുകയാണ്.

ആശുപത്രിക്ക് തന്നെ സമീപത്ത് തന്നെയാണ് ഈ പൂച്ചയുടെ താസം. ഈയടുത്ത ദിവസമാണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച പൂച്ചകുഞ്ഞിനെ ജീവനക്കാർ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നൽകുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാളായ ബോറഡ് പാണ്ട പറയുന്നു.

Exit mobile version