രണ്ട് ലക്ഷത്തിമുപ്പത്തിമൂവായിരം കവിഞ്ഞ് മരണസംഖ്യ, ലോകം കൊറോണയുടെ കീഴില്‍, അമേരിക്കയിലും ബ്രിട്ടണിലും രോഗിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട് അടുക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മരണ സംഖ്യ അറുപത്തി മൂവായിരം കടന്നു. അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം പിന്നിട്ടു.

ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട് അടുക്കുകയാണ്. രണ്ട് ലക്ഷത്തി അയ്യായിരം പിന്നിട്ടു രോഗബാധിതരുടെ എണ്ണം. സ്‌പെയ്‌നില്‍ മരണം ഇരുപത്തി നാലായിരം കവിഞ്ഞു. രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ യു.കെയിലാണ്. നിലവില്‍ ഇരുപത്തി ആറായിരം കടന്നു മരണസംഖ്യ. ആശുപത്രികളിലെ മരണം മാത്രമാണ് യു.കെ ഇത് വരെ പുറത്തുവിട്ടത്. യു.കെയിലടക്കം കുട്ടികളില്‍ കണ്ടുവരുന്ന ചില പ്രത്യേക രോഗലക്ഷണങ്ങളെ കുറിച്ച് ജാഗ്രത കാണിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ജര്‍മ്മനിയില്‍ രോഗവ്യാപനം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Exit mobile version