ആളെ കൊല്ലുന്ന ദ്വീപില്‍ അലന്‍ പോയത് തനിച്ചല്ല ..! മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് കള്ളം; അലന്റെ ഡയറിയ്ക്ക് പിന്നാലെ പോലീസ്

പോര്‍ട്ട് ബ്ലയര്‍: സെന്റനില്‍ ദ്വീപില്‍ മതപ്രചാരണത്തിന് പോയ യുഎസ് പൗരന്‍ ഒറ്റക്കായിരുന്നില്ലെന്ന് പുതിയ വെളിപ്പെടുത്തല്‍. മതം പ്രചരിപ്പിക്കുന്ന ഒരു വലിയ സംഘടനയുടെ ഭാഗമായിരുന്നു അലന്‍ ചൗ. ദൗത്യം നിര്‍വ്വഹിക്കാന്‍ മറ്റ് രണ്ട് അമേരിക്കന്‍ പൗരന്മാരും അന്‍ഡമാനിലെത്തിയിരുന്നു. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ ദ്വീപിലെത്തിയത് അലന്‍ മാത്രമായിരുന്നു. ദ്വീപിലേക്ക് പുറപ്പെടുംമുന്‍പ് മൂവരും പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയതായും പോലീസ് പറയുന്നു.

തെനിസ്സീയില്‍ നിന്നുള്ള അമ്പത്തിമൂന്നുവയസ്സുള്ള ഒരു സ്ത്രീയും കൊളറാഡോയില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരനുമാണ് അലനൊപ്പമുണ്ടായിരുന്നത്. നവംബര്‍ അഞ്ചിനും നവംബര്‍ പത്തിനുമിടയില്‍ അവര്‍ അന്‍ഡമാനില്‍ തങ്ങിയതിന് തെളിവുകളുണ്ട്. അലക്‌സാണ്ടര്‍ എന്നയാളുടെ വീട്ടില്‍ വെച്ചാണ് ഇരുവരും അലനുമായി കൂടിക്കാഴ്ച നടത്തിയത്, പോലീസ് വെളിപ്പെടുത്തി.

എന്നാല്‍ നേരത്തെ അലന്റെ ഡയറിയിലെ കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു ആ ഡയറിക്കുറിപ്പില്‍ ആന്‍ഡമാനില്‍ സഹായത്തിനുള്ള അലക്‌സാണ്ടറുടെ വീടിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

ദ്വീപിലെത്താന്‍ അലനെ സഹായിച്ച മത്സ്യത്തൊഴിലാളികളെക്കുറിച്ച് അലന്‍ ഡയറിയില്‍ കുറിച്ചതിങ്ങനെ:

കഴിഞ്ഞ രാത്രി ഞാന്‍ മത്സ്യത്തൊഴിലാളികളെ കണ്ടു. അവരെല്ലാം വിശ്വാസികളാണ്. എന്നെ ദ്വീപിലെത്തിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. കൂടിക്കാഴ്ച നന്നായിരുന്നു. ദ്വീപിലെത്തിക്കുത്തിന് അലന്‍ 25000 രൂപ നല്‍കിയെന്ന് മത്സ്യത്തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അലന്റെ ഡയറിയില്‍ പണം നല്‍കിയതിനെപ്പറ്റി യാതൊരു സൂചനകളുമില്ല. മത്സ്യത്തൊഴിലാളികളും ഈ സംഘടനയുടെ ഭാഗമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു.

Exit mobile version