കൊവിഡ് 19; വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ കോവൂര്‍ അച്ചന്‍കുഞ്ഞ് (64) ആണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവരെ പരിചരിച്ചിരുന്നത് അച്ചന്‍കുഞ്ഞായിരുന്നു. അങ്ങനെയാണ് ഇയാള്‍ക്കും വൈറസ് ബാധയുണ്ടായത്. കുടുംബസമേതം വര്‍ഷങ്ങളായി ഇവര്‍ ന്യൂയോര്‍ക്കിലാണ് താമസം.

ന്യൂയോര്‍ക്കില്‍ വൈറസ് ബാധമൂലം 10834 പേരാണ് മരിച്ചത്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 2129 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 25195 ആയി ഉയര്‍ന്നു. ഇതുവരെ 603496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16555 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version