കൊറോവിഡ് 19; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍(52) അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ എന്നിവയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി എമ്മി പുരസ്‌കാര ജേതാവായ ആദം ‘ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍’ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ്.

Exit mobile version