ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; വൈറസിന് എതിരെയുള്ള പോരാട്ടം എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 വൈറസിന്റെ വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. വൈറസിന് എതിരെയുള്ള പോരാട്ടം എത്ര നാള്‍ തുടരും എന്ന് പറയാനാകില്ലെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.കൊവിഡിന് എതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 38721 പേരാണ് ഇതുവരെ മരിച്ചത്. 789,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 11,591 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ 8,189 പേരും മരിച്ചു. ഇന്നലെ മാത്രം 913 പേരാണ് ഇവിടെ മരിച്ചത്.

അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചത്. 164359 പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3173 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

Exit mobile version