കൊവിഡ് 19; തായ്‌ലാന്റില്‍ സ്ഥിതി രൂക്ഷമാകുന്നു, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 188 പേര്‍ക്ക്

ബാങ്കോക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ്. നൂറിലധികം രാജ്യങ്ങളിലാണ് വൈറസ് ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ തായ്‌ലാന്റില്‍ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. ഇന്ന് മാത്രം 188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 600 ആയിരിക്കുകയാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഒരു ബോക്സിംഗ് സ്റ്റേഡിയത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നു തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഒരാള്‍ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ബാങ്കോക്കിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ലോകത്താകമാനമായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13000 കവിഞ്ഞു. മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മാത്രം നാലായിരത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്ത്യയില്‍ ആറുപേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്

Exit mobile version